മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ പീഡനആരോപണം; സുപ്രിംകോടതി നടപടി അവസാനിപ്പിച്ചു

ന്യൂഡെൽഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള പീഡന ആരോപണത്തില്‍ സുപ്രിംകോടതി നടപടി അവസാനിപ്പിച്ചു. 2019ലാണ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

സ്വമേധയാ ആരംഭിച്ച നടപടികളാണ് സുപ്രിംകോടതി അവസാനിപ്പിച്ചത് . മൂന്നംഗ ബെഞ്ചാണ് ഒരു വര്‍ഷവും ഒന്‍പത് മാസവും നീണ്ട നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചത്. മുന്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി അവസാനിപ്പിച്ചതെന്നും വിവരം.