ദി​ഷ ര​വി കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ക്രി​സ്ത്യാ​നി​യാ​ണെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം

ന്യൂ​ഡെല്‍​ഹി: ടൂ​ള്‍​കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ദി​ഷ ര​വി കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ക്രി​സ്ത്യാ​നി​യാ​ണെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം. ദി​ഷ​യു​ടെ മു​ഴു​വ​ന്‍ പേ​ര്‌ ദി​ഷ ര​വി ജോ​സ​ഫ്‌ എ​ന്നാ​ണെ​ന്നും ദി​ഷ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ക്രി​സ്‌​ത്യ​ന്‍ മ​ത വി​ശ്വാ​സി​യാ​ണെ​ന്നു​മാ​യി​രു​ന്നു വ്യാ​ജ പ്ര​ച​ര​ണം.ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സം​ഘ​പ​രി​വാ​ര്‍ അ​നു​കൂ​ലി​ക​ള്‍ ഉള്‍പ്പെടെ വ്യാ​പ​ക പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. നൂ​റു ക​ണ​ക്കി​ന് ട്വീ​റ്റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ച്ച​ത്.

ക​ര്‍​ണാ​ട​കി​ലെ തും​കൂ​ര്‍ ജി​ല്ല​യി​ലെ തി​പ്‌​തൂ​റാ​ണ് ദി​ഷ​യു​ടെ സ്വ​ദേ​ശം. ലിം​ഗാ​യ​ത്ത്‌ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച​യാ​ളാ​ണ്‌ ദി​ഷ. ദി​ഷ അ​ണ്ണ​പ്പ ര​വി എ​ന്നാ​ണ് മു​ഴു​വ​ന്‍ പേ​രെ​ന്നും കു​ടു​ബം വെ​ളി​പ്പെ​ടു​ത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിശയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഒരു മാസമായി തുടരുന്ന കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ടൂൾ കിറ്റ് സൃഷ്ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്തതിനാണ് ദിശയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിശയുടെ അറസ്റ്റോടെ വിമതരെ നിശബ്ദരാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിതെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മറ്റ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും വിമർശനം രൂക്ഷമായിട്ടുണ്ട്.