ഒ​രു കോ​ടി രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​ പോ​യ പ്ര​വാ​സി വ്യാ​പാ​രി​യെ മോചിപ്പിച്ചു

നാ​ദാ​പു​രം: ഒ​രു കോ​ടി രൂ​പ മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് കാ​റി​ലെ​ത്തി​യ സം​ഘം നാ​ദാ​പു​രം തൂ​ണേ​രിയിൽ നിന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യാ​പാ​രി​യെ മോചിപ്പിച്ചു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഘം വാടക്കക്കെടുത്ത കാറിൽ തൂണേരിയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.തൂ​ണേ​രി മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര​താ​ഴെ​കു​നി എം.​ടി.​കെ. അ​ഹ​മ്മ​ദി​നെ​യാ​ണ് (53) വൈകീട്ട് എട്ടുമണിയോടെ മോചിപ്പിച്ചത്.

പ​ണം ത​ന്നാ​ൽ അ​ഹ​മ്മ​ദി​നെ വി​ട്ട​യ​ക്കാ​മെ​ന്ന് ഖ​ത്ത​റി​ലു​ള്ള സ​ഹോ​ദ​ര​ന് ക​ഴി​ഞ്ഞ ദി​വ​സം ചി​ല​ർ വാ​ട്സ്‌ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​കാ​രോ​ട് ഒ​രു കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടും സ​ന്ദേ​ശം ല​ഭി​ച്ചിരുന്നു.

അ​ഹ​മ്മ​ദി​നെ​ (53) ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെയാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീ​ടി​നു​സ​മീ​പ​ത്തെ എ​ണ​വ​ള്ളൂ​ർ പ​ള്ളി​യി​ൽ ന​മ​സ്​​കാ​ര​ത്തി​നാ​യി പോ​ക​വെ സ്​​കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ളു​ത്ത കാ​റി​ലെ​ത്തി​യ സം​ഘം ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു ​പോ​വു​ക​യാ​യി​രു​ന്നു.അ​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്​​കൂ​ട്ട​റും ധ​രി​ച്ചി​രു​ന്ന തൊ​പ്പി​യും റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ണാ​താ​യ​താ​യി അ​റി​യു​ന്ന​ത്.

തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​യാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു ​പോ​കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ണാ​താ​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് പി​ന്നീ​ടാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്ത​ത്.

ഖ​ത്ത​റി​ലും ദു​ബൈ​യി​ലും വ്യാ​പാ​രി​യാ​ണ് എം.​ടി.​കെ. അ​ഹ​മ്മ​ദ്. വി​ദേ​ശ​ത്തെ വ്യാ​പാ​ര ത​ർ​ക്ക​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.