കൊച്ചി: പാചകവാതകത്തിന് വീണ്ടും വില കൂടി. എല്‍പിജി സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ എല്‍പിജി വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകും.
ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വർധിച്ചിരുന്നു.