അർജുൻ മാർക്ക് 1 എ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് പ്രധാനമന്ത്രി കരസേനയ്ക്ക് കെെമാറി

ചെന്നൈ : ഇന്ത്യൻ കരസേനയുടെ കരുത്തായി മാറി മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക്ക് 1 എ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയ്ക്ക് കെെമാറി. ചെന്നെയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കരസേന മേധാവി മേജർ ജനറൽ എംഎം നരവനെയ്ക്ക് പ്രതീകാത്മകമായി കൈമാറിക്കൊണ്ടാണ് പ്രധാനമന്ത്രി അർജുൻ ടാങ്ക് കരസേനയുടെ ഭാഗമാക്കിയത്.

രാവിലെ 11 30 യോടെയാണ് പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയത്. ടാങ്ക് കരസേനാ മേധാവിയ്ക്ക് കൈമാറിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയും, ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും ചേർന്ന് പ്രധാനമന്ത്രിയെ ആദരിച്ചു.

അദ്ധ്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മെയിൻ ബാറ്റിൽ ടാങ്കാണ് അർജുൻ എംകെ 1 എ ടാങ്കുകൾ. കരസേനയ്ക്കായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ടാങ്കുകൾ വികസിപ്പിച്ചത്. ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത എന്നിവ അർജുൻ എംകെ 1 എ ടാങ്കിന്റെ പ്രത്യേകതയാണ്.