ഇ​ന്ത്യ​ന്‍ ജു​ഡീ​ഷ്യ​റി ജീ​ര്‍​ണാ​വ​സ്ഥ​യി​ലെന്ന് മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ഗൊ​ഗോ​യി

ന്യൂ​ഡെല്‍​ഹി: ഇ​ന്ത്യ​ന്‍ ജു​ഡീ​ഷ്യ​റി ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സും രാ​ജ്യ​സ​ഭാംഗവുമാ​യ ര​ഞ്ജ​ന്‍ ഗൊ​ഗോ​യി. ഇ​ന്ത്യാ ടു​ഡെ കോ​ണ്‍​ക്ലേ​വി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ല്‍ ജു​ഡീ​ഷ്യ​റി​ക്ക് എ​ത്ര​മാ​ത്രം പ്രാ​ധാ​ന​മു​ണ്ടെ​ന്നു ഊ​ന്നി​പ്പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. നി​ങ്ങ​ള്‍​ക്ക് അ​ഞ്ച് ട്രി​ല്യ​ണ്‍ ടോ​ള​ര്‍ സ​ സമ്പദ് വ്യ​വ​സ്ഥ വേ​ണം. പ​ക്ഷേ, ജു​ഡീ​ഷ്യ​റി പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യി​രി​ക്കു​ന്നു- ജ​സ്റ്റീ​സ് ഗൊ​ഗോ​യി പ​റ​ഞ്ഞു.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു മാ​ര്‍​ഗ​രേ​ഖ കൊ​ണ്ടു​വ​ര​ണം. വി​ധി വ​രാ​ന്‍ വൈ​കു​മെ​ന്ന​തി​നാ​ലാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര​യ്ക്കെ​തി​രേ താ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ത്ത​തെ​ന്നും ജ​സ്റ്റീ​സ് ഗൊ​ഗോ​യി പ​റ​ഞ്ഞു.രാ​ജ്യ​ത്തെ കീ​ഴ് കോ​ട​തി​ക​ളി​ല്‍ മാ​ത്രം നാ​ല് കോ​ടി​യോ​ളം കേ​സു​ക​ള്‍ കെ​ട്ടി​കി​ട​ക്കു​ന്നു​ണ്ട്.

ഹൈ​ക്കോ​ട​തി​ക​ളി​ല്‍ 44 ല​ക്ഷ​വും സു​പ്രീം കോ​ട​തി​യി​ല്‍ 7000ത്തോ​ളം കേ​സു​ക​ളും തീ​ര്‍​പ്പു​ണ്ടാ​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്നു. ആ​വ​ശ്യ​മു​ള്ള ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്നി​ല്ല. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ 62 ജ​ഡ്ജി​മാ​രാ​ണ് വേ​ണ്ട​തെ​ങ്കി​ല്‍ 32 ജ​ഡ്ജി​മാ​ര്‍ മാ​ത്ര​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.