ന്യൂഡെല്‍ഹി: നഷ്ടപരിഹാരം നല്കാന് വൈകുന്ന വിഷയത്തില്‍ മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്ലാറ്റ് വാങ്ങി വഞ്ചിതരായ ആളുകള്‍ക്ക് ഫ്ലാറ്റ് നിര്‍മാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതി ഒരാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
115 കോടി രൂപയാണ് നഷ്ടപരിഹാരമായി ഫ്ലാറ്റ് ഉടമകള്‍ നല്‍കേണ്ടത്. ഈ തുകയും സര്‍ക്കാര്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുകയും നല്‍കണമെന്നും ഇതിന് പുറമേ ഫ്ലാറ്റ് പൊളിക്കാന്‍ ചിലവാക്കിയ തുകയും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. തുക കെട്ടിവയ്ക്കുന്നില്ലെങ്കില് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
കേസ് ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും. ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പകുതി നഷ്ടപരിഹാരം കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
അടുത്ത ബുധനാഴ്ചയ്ക്കകം നിലപാടറിയക്കണമെന്നും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ നല്‍കേണ്ടത് 115 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രാമിക നഷ്ടപരിഹാരതുകയായ 65 കോടിയും ഉള്‍പ്പെടും.
സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.