റിപബ്ലിക് ദിനത്തിലെ സംഘർഷം; സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു

ന്യൂഡെൽഹി: റിപബ്ലിക് ദിനത്തിലെ ഡെൽഹി സംഘർഷത്തിൽ സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡെൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിം​ഗിനായുള്ള തെരച്ചിലിലായിരുന്നു ഡെൽഹി പൊലീസ്.

പൊലീസിന് ലഭിച്ച സൂചനകൾക്കൊടുവിലാണ് അറസ്റ്റ്. സുഖ്ദേവ് സിം​ഗിന് പുറമെ, ദീപു സിന്ധു, ജു​ഗ്രാജ് സിം​ഗ്, ​ഗുർജോത്ത് സിം​ഗ്, ​ഗുർജന്ത് സിം​ഗ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയും പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.

ഹരിയാനയിലെ കർണാൽ സ്വദേശിയായ സുഖ്ദേവ് സിം​ഗിനെ ചണ്ഡീ​ഗഡിലെ സെൻട്രൽ മാളിന് സമീപമുള്ള വ്യാവസായിക പ്രദേശത്ത് നിന്നാണ് പിടികൂടിയത്.