വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ ശിപായ് ലക്ഷ്മൺ ആണ് വീരമൃത്യുവരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അർദ്ധ രാത്രിയോടെയാണ് പാക് ആക്രമണം ഉണ്ടായത്.
നിയന്ത്രണ രേഖയിലെ സുന്ദർബെനി സെക്ടറിലായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യൻ പ്രദേശത്തിന് നേരെ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു.