സിബിഐ ഡ​യ​റ​ക്​​ട​ർ സ്ഥാനത്തേക്ക് ഡിജിപി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റയെ പരിഗണിക്കുന്നു

ന്യൂ​ഡെൽ​ഹി: സിബിഐ ഡ​യ​റ​ക്​​ട​ർ സ്ഥാനത്തേക്ക് കേ​ര​ള ഡിജിപി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റയുടെ പേര് പരിഗണനയിൽ. സാധ്യതാ പട്ടികയിലുള്ളവരിൽ മുന്നിലാണ് ബഹ്റ. സിബിഐ ഡ​യ​റ​ക്​​ട​ർ ആ​ർകെ ശു​ക്ല​യു​ടെ കാ​ലാ​വ​ധി കഴിഞ്ഞ ദിവസം അ​വ​സാ​നി​ച്ച​തോ​ടെയാണിത്. അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​റാ​യ​ പ്ര​വീ​ൺ സി​ൻ​ഹ​യെ ആ​ക്​​ടിംഗ് ചീ​ഫ്​ ആ​യി നി​യ​മി​ച്ചേ​ക്കും. ഗു​ജ​റാ​ത്ത്​ കേ​ഡ​ർ ഐപിഎ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ പ്ര​വീ​ൺ സി​ൻ​ഹ.

ബെ​ഹ്​​റയടക്കം അര ഡസനോളം പേരെയാണ് പരിഗണിക്കുന്നത്. പട്ടികയിൽ ബിഎ​സ്എ​ഫ്​ ത​ല​വ​ൻ ഗു​ജ​റാേ​ഡ​ർ, രാ​കേ​ഷ്​ അ​സ്​​താ​ന, എ​ൻഐഐ ചീ​ഫ്​ വൈസി മോ​ദി, സിഐഎ​സ്എ​ഫ്​ ത​ല​വ​ൻ സു​ബോ​ദ്​ ജെ​യ്​​സ്വാ​ൾ, ഇ​ന്തോ തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ ​പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എ​സ്എ​സ്​ ദേ​സ്​​വെ​ൽ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​കളുമുണ്ടെന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പു​തി​യ ഡ​യ​റ​ക്​​ട​റെ ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​ക്കും.നിയമന കാര്യത്തിൽ അടുത്ത ആഴ്ചയോടെ തീരുമാനമാകുമെന്നാണ് സൂചന.