ന്യൂഡെൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേരള ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേര് പരിഗണനയിൽ. സാധ്യതാ പട്ടികയിലുള്ളവരിൽ മുന്നിലാണ് ബഹ്റ. സിബിഐ ഡയറക്ടർ ആർകെ ശുക്ലയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണിത്. അഡീഷനൽ ഡയറക്ടറായ പ്രവീൺ സിൻഹയെ ആക്ടിംഗ് ചീഫ് ആയി നിയമിച്ചേക്കും. ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സിൻഹ.
ബെഹ്റയടക്കം അര ഡസനോളം പേരെയാണ് പരിഗണിക്കുന്നത്. പട്ടികയിൽ ബിഎസ്എഫ് തലവൻ ഗുജറാേഡർ, രാകേഷ് അസ്താന, എൻഐഐ ചീഫ് വൈസി മോദി, സിഐഎസ്എഫ് തലവൻ സുബോദ് ജെയ്സ്വാൾ, ഇന്തോ തിബത്തൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ എസ്എസ് ദേസ്വെൽ തുടങ്ങിയവരുടെ പേരുകളുമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി പുതിയ ഡയറക്ടറെ ഉടൻ തെരഞ്ഞെടുക്കും.നിയമന കാര്യത്തിൽ അടുത്ത ആഴ്ചയോടെ തീരുമാനമാകുമെന്നാണ് സൂചന.