പ്രതിരോധത്തിന് വകയിരുത്തിയത് റെക്കോർഡ് തുക; 4.78 ലക്ഷം കോടി ; കഴിഞ്ഞ തവണത്തേക്കാൾ 19 ശതമാനം വർധന

ന്യൂഡെല്‍ഹി: ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് പ്രതിരോധവകുപ്പിന് വകയിരുത്തിയത് റെക്കോർഡ് തുക. കഴിഞ്ഞ തവണത്തേക്കാൾ 19 ശതമാനം വർധനയാണ് ഈ ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രാലയത്തിന് റെക്കോർഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിലെ വിവിധ സേനാവിഭാഗങ്ങൾക്കും ഏജൻസികൾക്കും പദ്ധതികൾക്കുമായി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്.

അതേസമയം രാ​ജ്യ​ത്തെ സ​മ​ഗ്ര മേ​ഖ​ല​ക​ളെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. ബ​ജ​റ്റി​ന് ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന ബ​ജ​റ്റ് ക​ര്‍​ഷ​ക​ര്‍​ക്കും സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും ക​രു​ത്താ​കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു.

ബ​ജ​റ്റി​ലൂ​ടെ ഗു​ണ​ക​ര​മാ​യി മാ​റ്റ​ങ്ങ​ള്‍ രാ​ജ്യ​ത്തി​നു​ണ്ടാ​കും. സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്തും. കാ​ര്‍​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും. ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കും. പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.