ലോക്ഡൗൺ കാലത്തെ പദ്ധതികൾ രാജ്യത്തെ തുണച്ചു: നിർമല സീതാരാമൻ

ന്യൂഡെൽഹി: ലോക്ഡൗൺ കാലത്തെ പദ്ധതികൾ രാജ്യത്തെ തുണച്ചെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. മുമ്പൊങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിടുന്നത്. മൂന്ന് ആത്​മനിർഭർ പാക്കേജുകൾക്കായി ജിഡിപിയുടെ 13 ശതമാനം ചെലവിട്ടെന്നും ധനമന്ത്രി പറഞ്ഞു.

കൊറോണ വാക്സിൻ വികസനം രാജ്യത്തിന്‍റെ നേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും രാജ്യത്ത് ഉൽപാദിപ്പിക്കും.

27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജ് പ്രഖ്യാപിച്ചു. ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായകമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ പാക്കേജ് സഹായിച്ചെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അവകാശപ്പെട്ടു.