ശശി തരൂരിനെതിരെ രാജസ്ഥാനിലും കര്‍ണാടകയിലും രാജ്യദ്രോഹ കേസ്; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിലെ കർക പരേഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കർണാടകയിലും കേസ്. രാജ്യദ്രോഹത്തിനാണ് കർണാടക പോലീസ് തരൂരിനെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തിൽ തരൂരിനെതിരെയും മാധ്യമപ്രവർത്തകരായ രാജ്ദീപ്, സർദേശായി, മൃണാൽ പാണ്ഡെ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

രാജ്യദ്രോഹം, ക്രമിനൽ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകനെ പോലീസ് വെടിവച്ചു കൊന്നുവെന്ന തരത്തിൽ തരൂർ അടക്കമുള്ളവർ ട്വീറ്റ് ചെയ്തുവെന്ന് പ്രഥമ വിവര റിപ്പോർട്ടുകളിൽ പറയുന്നത്.