ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വം; ശ​ശി ത​രൂ​ർ എം​പിയടക്കം പ്ര​മു​ഖ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹക്കുറ്റം

ന്യൂ​ഡെൽ​ഹി: ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റു​ക​ളു​ടെ പേരിൽ ശ​ശി ത​രൂ​ർ എം​പി ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. രാ​ജ്യ​ദ്രോ​ഹം ഉ​ൾ​പ്പെ​ടെ 11 വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​രൂ​രി​ന് പു​റ​മെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി (ഇ​ന്ത്യാ​ടു​ഡേ), വി​നോ​ദ് കെ. ​ജോ​സ് (കാ​ര​വ​ൻ), മൃ​ണാ​ൾ പാ​ണ്ഡെ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റു​ക​ളു​ടെ​യും വാ​ർ​ത്ത​ക​ളു​ടെ​യും പേ​രി​ലാ​ണ് കേ​സ്. നോ​യി​ഡ സെ​ക്ട​ർ -20 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ർ​പി​ത് മി​ശ്ര എ​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​ര​ൻ.

നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡ് ഗ്രൂ​പ്പ് എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് സ​ഫ​ർ ആ​ഗ, കാ​ര​വ​ൻ എ​ഡി​റ്റ​ർ അ​ന​ന്ത് നാ​ഥ് എ​ന്നി​വ​രെ​യും കേ​സി​ൽ പ്ര​തി​ക​ളാ​ക്കി​യി​ട്ടു​ണ്ട്.