രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം;സുര​ക്ഷ ശ​ക്ത​മാ​ക്കി സി​ഐ​എ​സ്‌എ​ഫ്

ന്യൂ​ഡ​ൽ​ഹി: ഇ​സ്രയേ​ൽ എം​ബ​സി​ക്ക് സ​മീ​പം സ്‌​ഫോ​ട​നം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം പുറപ്പെടുവിച്ചു. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി സി​ഐ​എ​സ്‌എ​ഫ് അ​റി​യി​ച്ചു.വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സി​ഐ​എ​സ്‌എ​ഫ് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി.

ഇ​സ്രയേ​ൽ എം​ബ​സി​ക്ക് 50 മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. എം​ബ​സി​ക്കു സ​മീ​പം ന​ട​പ്പാ​ത​യി​ലാ​ണ് ചെ​റി​യ സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സ് സ്‌​പെ​ഷ​ൽ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നത്.