ഡെൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കെന്ന് ദീപ് സിദ്ധു

ചണ്ഡീഗഡ്∙: കർഷക നേതാക്കൾക്ക് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന ആരോപണവുമായി ഞ്ചാബി സിനിമാതാരം ദീപ് സിദ്ധു. രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയിൽ പറയുന്നു.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് ജനങ്ങൾ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതിൽ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവർ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല.

എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുകയെന്നും ദീപ് സിദ്ധു ചോദിക്കുന്നു.ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി.

സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ അക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേർത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.