Home National ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മഹാവീർചക്ര നൽകും

ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മഹാവീർചക്ര നൽകും

0

ന്യൂഡെൽഹി: ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകിയേക്കുമെന്ന് റിപ്പോർട്ട്. യുദ്ധ കാലത്തെ ധീരതയ്ക്ക് നൽകുന്ന രണ്ടാമത്തെ വലിയ സൈനിക പുരസ്കാരമാണ് മഹാവീർ ചക്ര. പരം വീർചക്രയാണ് യുദ്ധകാലത്തെ എറ്റവും വലിയ സൈനിക ബഹുമതി.

തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാർ റജിമെന്റിന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു. ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷ് ബാബുവടക്കമുള്ള സൈനികർ വീരമൃത്യു വരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here