അതിർത്തിയിൽ സേനാ പിന്മാറ്റത്തിന് ഇന്ത്യാ- ചൈനാ ധാരണയായെന്ന് കരസേന

ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.അ​തി​ർ​ത്തി​യി​ൽ സേ​ന പി​ൻ​മാ​റ്റ​ത്തി​ൽ ധാ​ര​ണ​യാ​യെ​ന്നും ക​ര​സേ​ന അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ൾ പ​ര​സ്പ​ര വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. പ​ത്താം റൗ​ണ്ട് ച​ർ​ച്ച നേ​ര​ത്തെ ന​ട​ത്താ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തോ​ടെ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ നീ​ണ്ടു​നി​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ചൈ​ന-​മോ​ൾ​ഡോ-​ചു​ഷു​ൽ അ​തി​ർ​ത്തി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം വ​ട്ട ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​മാ​കു​ന്ന​ത്.

സമ്പൂർണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ രണ്ടര വരെയായിരുന്നു ചർച്ച.

ഈ ചർച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ കരസേനാവൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ‌ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്.