ബംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായിരുന്ന വി കെ ശശികലയ്ക്കു കൊറോണ സ്ഥിരീകരിച്ചു. അറുപത്തിമൂന്നുകാരിയായ ശശികലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രൗറിംഗ് ലേഡി കര്സണ് മെഡിക്കല്‍ കോളജില്‍ ഇവരെ പ്രവേശിപ്പിച്ചത്.
നേരത്തെ നടത്തിയ ആന്റിജൻ പരിശോധനയില്‍ ശശികല കൊറോണ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. 66 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
ജയില്‍ മോചനത്തിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ മാസം 27ന് ജയില്‍മോചിതയാകും എന്നാണു നിലവിലെ വിവരം.