മോ​ദി ഭരണത്തിൽ ജ​മ്മു-​ക​ശ്​​മീ​രി​ൽ തീ​വ്ര​വാ​ദി​ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി

അ​ഹ്​​മ​ദാ​ബാ​ദ്​: ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ആ​റു​വ​ർ​ഷ​ത്തി​നി​ടെ ജ​മ്മു-​ക​ശ്​​മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. സൂ​റ​ത്തിലെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്​​ജ​യ്​ ഈ​ഴ​വ​ക്ക്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. മ​ൻ​മോ​ഹ​ൻ സി​ങ്​ സ​ർ​ക്കാ​റി​ൻ്റെ ഭ​ര​ണ​കാ​ല​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോഴാ​ണ്​ ഈ ​വ​ർ​ധ​ന. 10 വ​ർ​ഷ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രുടെ വി​വ​ര​ങ്ങ​ളാ​ണ്​ ഇ​ദ്ദേ​ഹം തേ​ടി​യ​ത്.

മ​ൻ​മോ​ഹ​ൻ സി​ങ്​ സ​ർ​ക്കാ​റി​‍ൻ്റെ 10 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 37 സൈ​നി​ക​രാ​ണ്​ ജ​മ്മു-​ക​ശ്​​മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന 2014 മു​ത​ൽ 2020 ജൂ​ൺ വ​രെ വ​ർ​ഷം തോ​റും 74 ജ​വാ​ന്മാ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്. 2019 ഫെ​ബ്രു​വ​രി 14ന്​ ​പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ൽ 20 സൈ​നി​ക​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യി.

സ​ർ​ക്കാ​രിൻ്റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ന്ന​താ​ണ്​ ത​‍ൻ്റെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യെ​ന്ന്​ സ​ഞ്​​ജ​യ്​ ഈ​ഴ​വ പ​റ​ഞ്ഞു.സ​ർ​ക്കാ​റാ​ണ്​ സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ക​ൾ. ത​നി​ക്ക്​ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്നും മോ​ദി സ​ർ​ക്കാ​ർ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടു​ന്നി​​ല്ലെ​ന്നും സൈ​നി​ക​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​​ട്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ജ​വാ​ന്മാ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​കു​മ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക്കാ​യി ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ഖ്​​ബാ​ൽ മ​സൂ​ദ്​ ഖാ​ൻ ആ​രോ​പി​ച്ചു. ഒ​റ്റ​യാ​ൾ പ​ട്ടാ​ള​മാ​യ ​ മോദി സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​യി​ലും പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​​ട്ടെ​ന്നും രാ​ജ്യം ദു​ര​ന്ത​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്നും അ​ഹ്​​മ​ദാ​ബാ​ദി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ജ​തി​ൻ സേ​ത്ത്​ പ​റ​ഞ്ഞു.

വീ​ര്യ​മൃ​ത്യു വ​രി​ക്കു​ന്ന സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​രം കു​റ​വാ​ണ്. പാ​ർ​ല​മെൻറി​ൽ ഗൗ​ര​വ ച​ർ​ച്ച സ​ർ​ക്കാ​ർ ഭ​യ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തി​ൻ്റെ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ജാ​ഹി​ദ്​ ന​ഫി​സ്​ ആ​രോ​പി​ച്ചു. ​

ധീ​ര ജ​വാ​ന്മാ​ർ മ​രി​ച്ചു​വീ​ഴു​േ​മ്പാ​ൾ മ​റു​ഭാ​ഗ​ത്ത്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ക്കു​ക​യാ​ണെ​ന്നും​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ൻ​മോ​ഹ​ൻ സി​ങ്​ ഭ​രി​ക്കു​മ്പോൾ മോ​ദി​യു​ടെ പ്ര​സം​ഗം നു​ണ​ക​ളു​ടെ കെ​ട്ടാ​യി​രു​ന്നു​വെ​ന്ന്​ അ​ഹ്​​മ​ദാ​ബാ​ദി​ലെ സ​മു​ദാ​യ നേ​താ​വാ​യ സാ​ഹി​ദ്​ ക​ദ്രി പ​റ​ഞ്ഞു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്ക്​ എ​ന്തു​കൊ​ണ്ടാ​ണ്​ ന​ല്ല ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന്​ ക്രി​സ്​​ത്യ​ൻ സ​മു​ദാ​യ നേ​താ​വും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ഗ്​​നേ​ഷ്യ​സ്​ ദാ​ബി ചോ​ദി​ച്ചു. പ്ര​തി​രോ​ധ, വി​ദേ​ശ ന​യ​ങ്ങ​ളി​ൽ മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​​ട്ടെ​ന്ന്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ർ​ജു​ൻ മോ​ദ്​​വാ​ദി​യ​യും കു​റ്റ​പ്പെ​ടു​ത്തി.