ചണ്ഡിഗഡ്: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഭരണഘടനയുടെ എബിസിഡി പോലുമറിയാത്തവരാണ് കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. ജനാധിപത്യസ്ഥാപനങ്ങളെ ചവിട്ടിമെതിക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമരീന്ദർ സിംഗ് വിമർശിച്ചു.
ബിജെപിയുടെ അധികാരമോഹമാണ് സംസ്ഥാന ഗവര്‍ണര്‍-മുഖ്യമന്ത്രി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. പഞ്ചാബിന്റെ മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തരമന്ത്രി കൂടിയാണ് താൻ. സംസ്ഥാനത്ത ക്രമസമാധാനനില സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് ഈ ബിജെപി നേതാക്കള്‍ക്ക് അറിയില്ലേയെന്നും അമരീന്ദർ ചോദിച്ചു.