രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് ഉ​ദ്ഘാടനം ഇന്ന്

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉ​ദ്ഘാടനം ചെയ്യും.ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക.

37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാര്‍ഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്നും ഡെൽഹി മെട്രോ അറിയിച്ചു.