വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ ആവശ്യത്തിന് മദ്യം ന​ല്‍കയില്ല; സു​ഹൃ​ത്തു​ക്ക​ള്‍ ന​വ​വ​രനെ കു​ത്തി​ക്കൊ​ന്നു

അ​ലീ​ഗ​ഢ്​: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ വീ​ണ്ടും മ​ദ്യം ന​ല്‍കാ​ത്ത​തി​ന് ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ പാ​ലി​മു​കിം​പൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ള്‍ ന​വ​വ​ര​നെ കു​ത്തി​ക്കൊ​ന്നു. 28കാ​ര​നാ​യ ബ​ബ്‍ലു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് വ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ബ​ബ്​​ലു​വി‍െൻറ സു​ഹൃ​ത്താ​യ രാം​ഖി​ലാ​ഡി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

പ്ര​തി​ക​ളാ​യ മ​റ്റ് അ​ഞ്ചു​പേ​ര്‍ ഒ​ളി​വി​ലാ​ണ്. അ​വ​രെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​നു ശേ​ഷം ബ​ബ്‍ലു ത‍െൻറ സു​ഹൃ​ത്തു​ക്ക​ള്‍ക്കാ​യി മ​ദ്യ​സ​ൽ​ക്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ല​ഹ​രി​യി​ലാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ വീ​ണ്ടും വീ​ണ്ടും മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ട്ടെ​ന്ന് മ​ദ്യം എ​ത്തി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്ന് ബ​ബ്‍ലു പ​റ​ഞ്ഞു. തു​ട​ര്‍ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ബ്‍ലു​വി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.