നടി ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രതിശ്രുത വരൻ ഹേംനാഥിന്റെ സംശയ രോഗവും

ചെന്നൈ: തമിഴ് സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. ചിത്രയുടെ ആത്മഹത്യയ്ക്ക് പ്രതിശ്രുത വരൻ ഹേംനാഥിന്റെ സംശയ രോഗവും കാരണമായതായി പോലീസ് വ്യക്തമാക്കി.
സഹനടന്മാരുമൊത്ത് അഭിനയിക്കുന്നതിന്റേയും സംസാരിക്കുന്നതിന്റേയും പേരിൽ ഹേംനാഥ് ചിത്രയോട് വഴക്കിടുകയും അഭിനയം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സഹനടന്മാരുമൊത്ത് അഭിനയിക്കുന്നതിന്റേയും സംസാരിക്കുന്നതിന്റേയും പേരിൽ ഹേംനാഥ് ചിത്രയോട് വഴക്കിടുകയും അഭിനയം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

ചിത്ര ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. നീ തൂങ്ങിച്ചാകൂ എന്ന് ചിത്രയോട് പറഞ്ഞാണ് മുറിയിൽ നിന്നിറങ്ങിയതെന്ന് ഹേംനാഥ് പോലീസിന് മൊഴി നൽകി. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹേനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഹേംനാഥനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഡിസംബർ 9 രാവിലെയാണ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിക്കടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിത്. ഹോട്ടലിൽ ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം.

ചിത്രയുടെ അമ്മയാണ് ഹേംനാഥിനെതിരെ പോലീസിൽ പരാതി നൽകിയത്. ഹേംനാഥും ചിത്രയും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും ചിത്രയെ ഹേമന്ത് മർദ്ദിക്കാറുണ്ടെന്നും അമ്മ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹേംനാഥിനെ അറസ്റ്റ് ചെയ്തത്.