നിവാർ ചുഴലിക്കാറ്റ് ; തമിഴ്‌നാട്ടിലേക്കുള്ള വിമാനങ്ങളും ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും റദ്ദാക്കി

ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത മഴ. ഇതേ തുടർന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. നാവികസേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം രക്ഷാപ്രവർത്തനത്തിന് നാവികസേനയും കോസ്റ്റ് ഗാർഡും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നാഗപട്ടണം രമേശ്വരം തീരങ്ങളിൽ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു.

രണ്ട് ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയിൽ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

അതേസമയം ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ബുധനാഴ്ചത്തെ ആ​റു ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ക​ന്യാ​കു​മാ​രി – ചെ​ന്നൈ എ​ഗ്മോ​ര്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, കൊ​ല്ലം- ചെ​ന്നൈ എ​ഗ്മോ​ര്‍ അ​ന​ന്ത​പു​രി എ​ക്സ്പ്ര​സ്, ചെ​ങ്കോ​ട്ട, മ​ധു​ര വ​ഴി​യു​ള്ള കൊ​ല്ലം – ചെ​ന്നൈ എ​ഗ്മോ​ര്‍ സ്പെ​ഷ​ല്‍ എ​ന്നീ സ​ര്‍​വീ​സു​ക​ളും അ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ​മാ​യും തി​രി​ച്ചു ന​ല്‍​കും. ഇ-​ടി​ക്ക​റ്റി​ന് റീ​ഫ​ണ്ട് തു​ക അ​ക്കൗ​ണ്ടി​ലെ​ത്തും.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ള്‍ 15 ദി​വ​സ​ത്തി​ന​കം മ​ട​ക്കി ന​ല്‍​കി തു​ക കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ഒമ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു.

അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ തീവ്രത കൈവരിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും പിന്നീടുള്ള 12 മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റിനകത്തെ കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 89 മുതൽ 117 കിമീ വരെയുള്ള ചുഴലിക്കാറ്റുകളാണ് ‘ശക്തമായ ചുഴലിക്കാറ്റുകൾ’. ചുഴലിക്കാറ്റിനകത്തെ കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 118 മുതൽ 166 കിമീ വരെയുള്ള ചുഴലിക്കാറ്റുകളെയാണ് ‘അതിശക്തമായ ചുഴലിക്കാറ്റുകളെന്നറിയപ്പെടുന്നത്.

നാളെ വൈകീട്ടോടെ ചുഴലിക്കാറ്റ് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയിലൂടെ പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപതനസമയത്ത് മണിക്കൂറിൽ 120 മുതൽ 130 കിമീ വരെ വേഗതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.