അമേരിക്കൻ പ്രസിഡൻ്റിൻ്റെ എയർഫോഴ്‌സ് വൺ മോഡൽ വിമാനം ഇനി ഇന്ത്യയിലും; കന്നിയാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡെൽഹി: അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൻ്റെ മോഡൽ വിമാനം ഇനി ഇന്ത്യയിലും. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കൂടാതെ ഉപരാഷ്ട്രപതിയ്ക്കും ഇത് ഉപയോഗിക്കാം. ഇവർക്ക് സഞ്ചരിക്കാൻ പ്രത്യേകം നിർമ്മിച്ച ബോയിംഗ് വിമാനം എയർ ഇന്ത്യാ വൺ- ബി 777 യുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിമാനത്തിൽ കന്നിയാത്ര നടത്തിയത്. ചെന്നൈയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര. വിവിഐപി ദൗത്യത്തിനായി ഇന്ത്യ വാങ്ങിയ പ്രത്യേക വിമാനമാണ് എയർ ഇന്ത്യാ വൺ – ബി 777. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിന് തുല്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും എയർ ഇന്ത്യാ വണ്ണിലും സജ്ജമാക്കിയിട്ടുണ്ട്.

സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ്, ലാർജ് എയർ ക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേർഴ്‌സ് എന്നീ പ്രതിരോധ സംവിധാനങ്ങൾ വിമാനത്തിൽ ഉണ്ട്. മിസൈൽ പ്രതിരോധ സംവിധാനവും വിമാനത്തിന്റെ പ്രത്യേകതയാണ്.

ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങളും തുടങ്ങിയവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.