തലകൊണ്ട് ഒരു മിനുട്ടില്‍ തുറന്നത് 68 ഗ്ലാസ് ബോട്ടിലുകള്‍; ലോക റോക്കോര്‍ഡിട്ട് യുവാവ്

ഹൈദരബാദ്: വിചിത്രമായ പല സാഹസങ്ങളും കാണിച്ച് യുവാക്കള്‍ ഗിന്നസ് ബുക്കില്‍ ഇടംനേടുന്ന ഈ സാഹചര്യത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ആന്ധ്രാപ്രദേശ് നെല്ലൂരില്‍ നിന്നുള്ള യുവാവാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഒരു മിനുട്ടില്‍ 68 ഗ്ലാസ് ബോട്ടിലുകളാണ് ഈ യുവാവ് തുറക്കുന്നത്. അത് എളുപ്പമല്ലേ എന്ന് നിങ്ങള്‍ തോന്നാം. എന്നാല്‍ കൈ കൊണ്ടല്ലെന്ന് മാത്രം.

തല കൊണ്ടാണ് ഈ സാഹസം. തല കൊണ്ട് ഒറ്റ മിനുട്ടില്‍ നിന്ന നില്‍പ്പില്‍ 68 ഗ്ലാസ് ബോട്ടിലുകളാണ് ഈ യുവാവ് അനായാസം തുറന്നത്. പ്രഭാകര്‍ റെഡ്ഡിയുടെ ഈ സാഹസിക വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക പേജിലൂടെയാണ് പങ്കുവെച്ചത്.

പ്രഭാകര്‍ റെഡ്ഡിയെ സഹായിക്കാന്‍ സുജിത് കുമാറും, രാഗേഷ് ബിയും ഉണ്ട്. ഒരിക്കലും നിങ്ങള്‍ ഈ സാഹസം വീടുകളില്‍ ചെയ്യരുതെന്നും അധികൃതര്‍ പറയുന്നു.