കാക്കകള്‍ വാടകയ്ക്ക് ലഭിക്കും; മഹാരാഷ്ട്രയിലെ പോസ്റ്ററുകള്‍ വൈറലാകുന്നു

മുംബൈ: വാഹനങ്ങളും മേശയും കസേരയുമൊക്കെ വാടകയ്ക്ക് ലഭിക്കുമെന്ന പോസ്റ്ററുകളാണ് നമ്മള്‍ പൊതുവെ കാണാറുള്ളത്. എന്നാല്‍, മഹാരാഷ്ട്രയില്‍ വളരെ വ്യത്യസ്തമായൊരു പോസ്റ്ററാണ് ശ്രദ്ധയില്‍പ്പെട്ടത്. കാക്കകളെ വാടകയ്ക്ക് ലഭിക്കുമെന്നാണ് പോസ്റ്ററിലുള്ളത്. തത്തകളെയും പ്രാവിനെയുമൊക്കെ വാടകയ്ക്ക് ലഭിക്കുമെന്നു പറഞ്ഞാല്‍ കൗതുകമില്ല.

ഇവിടെ ഒരു പ്രയോജനവുമില്ലാത്ത കാക്കയാണ് താരം. എന്നാല്‍, പല സംസ്ഥാനങ്ങളിലും കാക്കകള്‍ക്ക് മുന്‍ഗണനയുണ്ട്. രക്ഷാ നിമഞ്ജനത്തിനും ദശക്രിയ ആചാരങ്ങള്‍ക്കുമാണ് കാക്കകളെ വാടകയ്ക്ക് നല്‍കുന്നതെന്നാണ് പറയുന്നത്.

പോസ്റ്ററിലും ഈ വിവരം നല്‍കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ചവ എന്ന് പോസ്റ്ററില്‍ പ്രത്യേകം ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന പോലെ ആളെ കണ്ടാല്‍ ജെറ്റ് പോലെ പറന്നു പോകുന്ന കാക്കയല്ല ഇത്. പരിശീലനം നേടിയ ഇവര്‍ മനുഷ്യര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യും.