ബംഗളൂരുവിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മലയാളി യുവാവിൻ്റെ സ്കൂട്ടർ കവർന്നു

ബംഗളൂരു: നഗരത്തിൽ മലയാളി യുവാവിൻ്റെ ഇരുചക്രവാഹനം നാലംഗ കവർച്ച സംഘം തട്ടിയെടുത്തു. കോഴി​ക്കോട്​ നാദാപുരം തിനൂർ സ്വദേശിയും ബാനസ്​വാടിയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനുമായ വണ്ണത്താം കണ്ടി ബിലാലിൻ്റെ (20) സ്​കൂട്ടറാണ്​ അക്രമികൾ കത്തിമുനയിൽ ഭീഷണിപ്പെടുത്തി കവർന്നത്​.

വെള്ളിയാഴ്​ച അർധരാത്രി 12 മണിയോടെ ഹെന്നൂർ പൊലീസ്​ സ്​റ്റേഷന്​ 500 മീറ്റർ അകലെ പ്രധാന റോഡിലാണ്​ സംഭവം. ഒന്നര മാസം മുമ്പാണ്​ ബിലാൽ ജോലിയിൽ പ്രവേശിച്ചത്​. വെള്ളിയാഴ്​ച രാത്രി സൂപ്പർമാർക്കറ്റ്​ അടച്ചശേഷം നാട്ടിൽനിന്നെത്തിയ രണ്ട്​ സുഹൃത്തുക്കളുമായി ബിലാൽ മറ്റൊരു സുഹൃത്തിനെ കാണാൻ രണ്ട്​ ബൈക്കുകളിലായി പോകു​മ്പോഴാണ്​ സംഭവം.

ബിലാലിൻ്റെ കെ.എൽ 18 വൈ 2154 രജിസ്​ട്രേഷനിലുള്ള സുസുകി ആക്​സസ്​ മോഡൽ പുതിയ സ്​കൂട്ടർ സുഹൃത്തുക്കളാണ്​ ഓടിച്ചിരുന്നത്​. ഹെന്നൂരിൽവെച്ച്​ വഴിമാറി മൂവരും രണ്ട്​ റോഡിലായി. സുഹൃത്തുക്കൾ ഒാടിച്ച സ്​കൂട്ടറിലെ പെട്രോൾ തീർന്നതോടെ ഹെന്നൂർ മെയിൻ റോഡിൽ നിർത്തി. ഈ സമയം അവിടെ സംശയാസ്​പദമായ സാഹചര്യത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ നിരീക്ഷിച്ചിരുന്നതായി യുവാക്കൾ പറഞ്ഞു.