ഭാരത് പെട്രോളിയത്തിൻ്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത; പ്രാഥമിക താൽപര്യപത്രം നൽകിയതായി കമ്പനി

ന്യൂഡെൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎലിന്റെ ഓഹരികൾ സ്വന്തമാക്കാൻ വേദാന്ത രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താൽപര്യപത്രം നൽകിയതായി കമ്പനി സ്ഥിരീകരിച്ചു.

ബിപിസിഎലിലെ 52.98ശതമാനം ഓഹിരകളാണ് സർക്കാർ വിൽക്കുന്നത്. താൽപര്യപത്രം നൽകുന്നതിനുള്ള അവസാനതിയതി നവംബർ 16ആയിരുന്നു.

നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബിപിസിഎലുമായുള്ള കൂട്ടുകെട്ട് ഗുണംചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്.

അതേസമയം, സർക്കാർ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബിപിസിഎലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ കേട്ടിരുന്നത്.

എന്നാൽ സൗദി ആരാംകോയും രാജ്യത്തെതന്നെ വൻകിട കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസും താൽപര്യപത്രം നൽകിയിട്ടില്ല.