ട്രക്ക് ട്രെയിലറിലിടിച്ച് അപകടം: പത്ത് പേര്‍ മരിച്ചു

അഹമ്മദാബാദ്: ട്രക്ക് ട്രെയിലറില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ഗുജറാത്തിലെ വഡോദരയ്ക്ക് അടുത്തുള്ള വഡോഡിയയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂറത്തില്‍ നിന്ന് പാവ്ഗഡിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങളും മറ്റ് ആവശ്യങ്ങളും ചെയ്യാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.