പുഞ്ച്: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിനുമുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍. ശക്തമായ തിരിച്ചടി നല്‍കിയതോടെ നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ഇതോടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പാക് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യന്‍ തിരിച്ചടിയില്‍ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 12 ഓളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പാകിസ്ഥാന്റെ വെടിവെപ്പില്‍ വീരമൃത്യു വരിച്ചത് നാല് സൈനികരാണ്. ആറ് ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിയന്ത്രണരേഖയോട് ചേര്‍ന്ന് ഉറി, പുഞ്ച്, കുപ്വാര എന്നിവിടങ്ങളിലാണ് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ജനവാസ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിലാണ് ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.
ടാങ്ക് വേധ തോക്കുകളും, റോക്കറ്റുകളും ഉപയോഗിച്ചാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഇന്ത്യയ്ക്ക് നാല് സൈനികരെ നഷ്ടമായിരുന്നു.
2020 തുടങ്ങി ഈ മാസം വരെ നാലായിരത്തിലധികം തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3233 പ്രാവശ്യമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെയ്പ് നടത്തിയത്.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കനത്ത നാശ നഷ്ടങ്ങളാണ് പാക് സൈന്യത്തിന് നേരിട്ടത്. ബങ്കറുകളും, ലോഞ്ച് പാഡുകളും, ഇന്ധന സംഭരണികളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
കൊല്ലപ്പെട്ടവരില്‍ പാക് സൈനിക വിഭാഗത്തിലെ എസ്‌എസ്ജി കമാന്‍ഡോകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പാകിസ്താന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. സൈനികര്‍ക്ക് പുറമേ ഒരു സ്ത്രീയുള്‍പ്പെടെ നാല് പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്‌എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്.
വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഇര്‍ഷാദ് അഹമ്മദ്, തൗബ് മിര്‍, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാര്‍. ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.