നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് ഷെ​ൽ ആ​ക്ര​മ​ണം; ജമ്മു കശ്മീരിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ന്യൂ​ഡെൽ​ഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പാക്കിസ്ഥാൻ സൈനികരുടെ ഭാഗത്ത് നിന്നുള്ള വെടിവെയ്പ്പിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം മൂന്നായി. ഇന്ത്യയുടെ തിരിച്ചടിയിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.

ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നാണ് മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. നി​ര​വ​ധി പാ​ക് ആ​ർ​മി ബ​ങ്ക​റു​ക​ളും ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന സ്ഥ​ല​വും ലോ​ഞ്ച്പാ​ഡു​ക​ളും ന​ശി​പ്പി​ച്ച്‌ തീ​യി​ട്ടു. ബാ​രാ​മു​ള്ള​യി​ലെ നം​ബ്ല സെ​ക്ട​റി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

ഹാ​ജി​പി​ർ സെ​ക്ട​റി​ൽ ബി​എ​സ്‌എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ജ​വാ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​രാ​മു​ള്ള ഉ​റി​യി​ൽ ക​മാ​ൽ​കോ​ട്ടെ സെ​ക്ട​റി​ൽ ര​ണ്ട് ഗ്രാ​മീ​ണ​രാ​ണ് മ​രി​ച്ച​ത്. ഉ​റി​യി​ലെ ഹാ​ജി പി​ർ സെ​ക്ട​റി​ലെ ബാ​ൽ​ക്കോ​ട്ട് പ്ര​ദേ​ശ​ത്ത് ഒ​രു സ്ത്രീ ​മ​രി​ച്ചു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ര​ണ്ട് ക​മാ​ൻ​ഡോ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം പാ​ക് പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.