എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയില്‍ മുങ്ങിമരിച്ചു

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് അപകടം നടന്നത്.
അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു.

എന്നാൽ ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി മുൻ ദേശീയ തലവൻ മിലിന്ദ് മറാത്തെ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് അനികേത് എബിവിപി മഹാരാഷ്ട്ര സെക്രട്ടറി പദത്തില്‍നിന്ന് ദേശീയ പദവിയിലേക്ക് എത്തിയത്.