വി​വാ​ഹ​ത്തി​നു വേ​ണ്ടി​ മ​ത​പ​രി​വ​ർ​ത്ത​നം; മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ന്ന് യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു: വി​വാ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തീ​രു​മാ​നം ഉ​ട​നെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ‘ലൗ ​ജി​ഹാ​ദ്’ ആ​രോ​പി​ച്ച് വി​വാ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ക​ർ​ണാ​ട​ക​യി​ൽ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം യെ​ദി​യൂ​ര​പ്പ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ എ​ന്തു ചെ​യ്തു എ​ന്ന​റി​യി​ല്ലെ​ന്നും ക​ർ​ണാ​ട​ക​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ‘ലൗ ​ജി​ഹാ​ദ്’ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് വി​വാ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​യ​മ നി​ർ​മാ​ണ​ത്തി​ന് ആ​ലോ​ചി​ക്ക​ന്ന​ത്.