മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിർദ്ദേശം. അടുത്ത മാസം 26നു വിമാനത്താവളം ആക്രമിക്കാൻ ചില ഭീകര സംഘടനകൾ 22 പേരെ നിയോഗിച്ചെന്നാണു വിവരം. ഭീകരർക്ക് 20 ലക്ഷം രൂപ വീതമാണു സംഘടനകൾ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്നു പുറപ്പെടുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നു ഖലിസ്ഥാന്‍ ഭീകരരുടെ ഭീഷണിയുണ്ട്.
പൊലീസിനു സന്ദേശം ലഭിച്ചതിനു പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. എയര്‍ഇന്ത്യയ്ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്കി.