കൊച്ചി: മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡൻ്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. കാക്കനാട്ടെ സീറോമലബാര്‍ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ എത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ് സെബാസ്ററ്യന് വാണിയപുരയ്ക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പി എസ് ശ്രീധരന് പിള്ളയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കൂടികാഴ്ച നടത്തി.
ശ്രീധരന് പിള്ള മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട അവസരത്തില്‍ ആശംസകളര്പ്പിച്ചപ്പോൾ മൗണ്ട് സെന്റ് തോമസിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ കേരളത്തിലെത്തിയ ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിക്കുകയായിരുന്നു.