മധ്യപ്രദേശിൽ അട്ടിമറി ഉണ്ടാകുമോ; ഉപതെരഞ്ഞെടുപ്പ് ഇന്ന്​

ഭോ​പാ​ൽ: ഗ്വാളിയർ രാജകുമാരൻ ജോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം അളവുകോലാകുന്ന മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. 28 സീ​റ്റു​ക​ളി​ലേ​ക്കാണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പാ​ർ​ട്ടി വി​ട്ട് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ബിജെപി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. ഈ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ്.

മധ്യപ്രദേശിൽ സി​ന്ധ്യ​യു​ടെ ക​ളം​ മാ​റ്റ​ത്തോ​ടെ ന​ഷ്​​ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് 28 സീ​റ്റി​ലും വി​ജ​യം നേ​ടണം. 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം സ്ഥാ​പി​ക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ദുർഘടമാണെന്നാണ് സൂചന. പത്തിലധികം സീറ്റുകൾ വിജയിച്ചാലും കോൺഗ്രസിന് നേട്ടമാണ്. ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് തിരിച്ചടിയായാൽ കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകാനും സാധ്യതയുണ്ട്.

ഒ​മ്പ​തു സീ​റ്റു​ക​ൾ നേ​ടി​യാ​ൽ ബി.​ജെ.​പി​ക്ക് വീ​ണു​കി​ട്ടി​യ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​മാ​കും. സി​ന്ധ്യ കു​ടും​ബ​ത്തിെൻ്റെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ ഗ്വാ​ളി​യോ​ർ- ച​മ്പ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 16 മ​ണ്ഡ​ല​ങ്ങ​ൾ. അ​വി​ടെ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ രാ​ജ​കു​മാ​ര​ൻ്റെ സ്വാ​ധീ​നം കുറഞ്ഞെന്നതിന് തെളിവാകും. സി​ന്ധ്യ​ക്കൊ​പ്പം വ​ന്ന മു​ൻ കോ​ൺ​ഗ്ര​സ്​ എംഎ​ൽഎ​മാ​ർ​ക്കെ​ല്ലാം സീ​റ്റു ന​ൽ​കി​യ​തി​ൽ ബിജെപി നേ​താ​ക്ക​ളി​ൽ ചി​ല​ർ അ​സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ചാണക്യനായ കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ തന്ത്രങ്ങൾ എത്രത്തോളം വിജയം കണ്ടു എന്നതും ഉപതെരഞ്ഞെടുപ്പോടെ അറിയാനാകും.