ജമ്മുകശ്മീരിൽ യുവനേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു

ന്യൂഡെൽഹി: ജമ്മുകശ്മീരിൽ യുവനേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു. ബിജെപി യൂത്ത് ജില്ലാ ജനറൽ സെക്രട്ടറി ഫിദ ഹുസൈൻ യാടൂ, ഉമർ റാഷിദ് ബെയ്ഗ്, ഉമർ റംസാൻ ഹജാം, എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കുൽഗാമിൽ ആക്രമണമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്നുവെന്ന് പൊലീസിന് സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തെ അപലപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തി. ഞെട്ടിക്കുന്ന വാർത്തയാണ് കുൽഗാമിൽ നിന്നുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്തു.