ഏതൊരു ഇന്ത്യൻ പൗരനും ഇനി ജ​മ്മു കാ​ഷ്മീ​രി​ൽ ഭൂ​മി വാ​ങ്ങാം

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​യി​ലെ ഏ​തൊ​രു പൗ​ര​നും ഇ​നി ജ​മ്മു കാ​ഷ്മീ​രി​ൽ ഭൂ​മി വാ​ങ്ങാം. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ജ​മ്മു കാ​ഷ്മീ​രി​ലെ മു​ൻ​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ നി​യ​മം ബാ​ധ​ക​മാ​കു​ക. ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ൻ പൗ​ര​ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്ത് കാ​ർ​ഷി​കേ​ത​ര ഭൂ​മി വാ​ങ്ങാ​ൻ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ അ​നു​വാ​ദം ല​ഭി​ക്കും.

യൂ​ണി​യ​ൻ ടെ​റി​റ്റ​റി ഓ​ഫ് ജ​മ്മു കാ​ഷ്മീ​ർ റീ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ തെ​ർ​ഡ് ഓ​ർ​ഡ​ർ 2020 എ​ന്നാ​ണ് ഉ​ത്ത​ര​വി​ന്‍റെ പേ​ര്.

അ​തേ​സ​മ​യം കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ കാ​ർ​ഷി​ക ഭൂ​മി വാ​ങ്ങാ​ൻ ക​ഴി​യൂ.