ഉത്തരവാദിത്തത്തോടെയുള്ള റിപ്പോർട്ടിംഗ് നടത്തുമെന്ന് അർണബ് ഗോസ്വാമി ഉറപ്പ് നൽകണം : താക്കീതുമായി സുപ്രീംകോടതി

ന്യൂഡെൽഹി: റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയെ വിമർശിച്ച് സുപ്രീംകോടതി. ഉത്തരവാദിത്തത്തോടെയുള്ള റിപ്പോർട്ടിംഗ് നടത്തുമെന്ന ഉറപ്പ് അർണബ് ഗോസ്വാമിയിൽ നിന്ന് ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പറഞ്ഞു.

പാൽഗർ ആൾക്കൂട്ട ആക്രമ കേസിലെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വിക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബേഡേയുടെ വിമർശനം.

ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. സമൂഹത്തിൽ സമാധാനവും ഐക്യവുമാണ് പ്രധാനം. അത് ഇല്ലാതാക്കുന്ന ഇടപെടലുകൾ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.