മ​ധ്യ​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: റാ​ലി നി​രോ​ധി​ച്ചു​ള്ള ഉ​ത്ത​ര​വി​ന് സു​പ്രീം​കോ​ട​തി സ്റ്റേ

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ 28 സീറ്റുകളിലേക്കുള്ള നിയമസഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ​ക്കും പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ. ​സു​പ്രീം കോ​ട​തി​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്.

കൊറോണ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി പൊ​തു​യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും വി​ല​ക്കി​യ​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത സു​പ്രീം​കോ​ട​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലും അ​ധി​കാ​ര പ​രി​ധി​യി​ലും കോ​ട​തി കൈ ​ക​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.