കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമെന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവില്‍ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

പ്രമുഖ ദേശീയ ദിനപത്രത്തിൽ “ഇന്ത്യന്‍ ജനാധിപത്യം പൊള്ളയാകുന്നു” എന്ന ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശം അടിച്ചമര്‍ത്തലിലൂടെയും ഭയപ്പെടുത്തലിലൂടെയും ഇല്ലാതാക്കുകയാണ്.അഭിപ്രായവ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമെന്ന് മുദ്രകുത്തുന്നുവെന്ന് സോണിയ ആക്ഷേപിച്ചു.