മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊറോണ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ അദ്ദേഹത്തെ മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ചികിത്സ ആരംഭിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച നടത്തിയ കൊറോണ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ അദ്ദേഹം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിലെ നിരവധി മന്ത്രിമാർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

അശോക് ചവാൻ, ഏകനാഥ് ഷിൻഡെ, നിതിൻ റാവത്ത്, ബാലാസാഹിബ് പാട്ടീൽ, എന്നീ മന്ത്രിമാർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു