റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കൊറോണ സ്ഥിരീകരിച്ചു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. തനിക്ക് കൊറോണ രോ​ഗ ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളിൽ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.