കുപ് വാര: ജമ്മു കശ്മീരില്‍ പാകിസ്താന് സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (ഡ്രോണ്‍) ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു. രാവിലെ എട്ടുമണിയോടെ കുപ് വാര ജില്ലയിലെ കേരന്‍ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം.
ഡി.ജെ.ഐ മാവിക് 2 പ്രോ മോഡല്‍ ആളില്ലാ ചെറുവിമാനം ചൈനീസ് കമ്ബനി നിര്‍മിച്ചതാണ്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയതോടെയാണ് ചെറുവിമാനം വെടിവെച്ചിട്ടതെന്ന് കരസേന അറിയിച്ചു.
നുഴഞ്ഞുകയറ്റ സാധ്യതയുള്ളതിനാല്‍ നിയന്ത്രണരേഖയില്‍ അതിര്‍ത്തി രക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രദേശത്തേക്ക് ഭീകരരെ കയറ്റിവിടാന്‍ പാകിസ്താന് ശ്രമിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ചൂണ്ടിക്കാട്ടിയിരുന്നു.