കപിൽദേവിന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കപില്‍ ദേവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണു റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തക ടീനാ താക്കര്‍ ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് പ്രമേഹ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ കപിൽദേവ്, ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.