ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാലയിൽ സ്ഫോടനം: അഞ്ച് മരണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.