സി​നി​മ സീ​നു​ക​ളെ വെ​ല്ലു​ന്ന വ​ഴി​യോ​ര​ക്കൊ​ള്ള; ഹൊ​സൂ​രിൽ ക​ണ്ടെ​യ്​​ന​ർ ലോ​റി ത​ട​ഞ്ഞ്​ പ​ത്ത്​ കോ​ടിയു​ടെ മൊ​ബൈ​ൽ ഫോ​ൺ കൊള്ളയടിച്ചു

ചെ​ന്നൈ: സി​നി​മ സീ​നു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ൽ വ​ഴി​യോ​ര​ക്കൊ​ള്ള. കൃ​ഷ്​​ണ​ഗി​രി ജി​ല്ല​യി​ലെ ഹൊ​സൂ​രി​ന്​ സ​മീ​പം ക​ണ്ടെ​യ്​​ന​ർ ലോ​റി ത​ട​ഞ്ഞ്​ പ​ത്ത്​ കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കൊ​ള്ള​യ​ടി​ച്ചു.

ലോ​റി ഡ്രൈ​വ​ർ​മാ​രെ മ​ർ​ദി​ച്ച​വ​ശ​രാ​ക്കി സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ കെ​ട്ടി​യി​ട്ടാ​ണ്​ കൊ​ള്ള​സം​ഘം മൊ​ബൈ​ൽ ഫോ​ൺ ക​ട​ത്തി​യ​ത്. മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ പ​ത്തം​ഗ സാ​യു​ധ സം​ഘ​മാ​ണ്​ ആ​സൂ​ത്രി​ത കൊ​ള്ള​ക്ക്​ പി​ന്നി​ൽ.

ഹൊ​സൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ മേ​ൽ​മ​ലൈ​യി​ൽ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം. ചെ​ന്നൈ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന റെ​ഡ്​​മി ക​മ്പ​നി​യു​ടെ ഫോ​ണു​ക​ളാ​ണ്​ ക​വ​ർ​ന്ന​ത്. ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കൊ​ള്ള​സം​ഘം അ​വ​ർ കൊ​ണ്ടു​വ​ന്ന ലോ​റി​ക​ളി​ൽ അ​ത്​ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ്​ പ​രി​ക്കേ​റ്റ്​ കി​ട​ന്നി​രു​ന്ന ഡ്രൈ​വ​ർ​മാ​രാ​യ രാ​മ​നാ​ഥ​പു​രം അ​രു​ൺ (35), ചെ​ന്നൈ പൂ​ന്ദ​മ​ല്ലി സ​തീ​ഷ്​ കു​മാ​ർ (28) എ​ന്നി​വ​രെ

നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഇ​വ​രെ കൃ​ഷ്​​ണ​ഗി​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൂ​ള​ഗി​രി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.